എന്‍ട്രസ് പരീക്ഷയിലൂടെ സ്ഥാപനത്തില്‍ അഡ്മിഷന് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനം, ഭക്ഷണം, താമസം, എന്നിവ സൌജന്യമായിരിക്കും.
കുട്ടികള്‍ക്ക് ആവശ്യമായ കായിക പരിശീലനവും നല്കുന്നു.
പരീക്ഷാര്‍ത്ഥികളുടെ പ്രായം 9 വയസ്സില്‍ കുറയാനും 1 വയസ്സില്‍ കൂടാനും പാടില്ല.
സ്ഥാപനം നിര്‍ദ്ദേശിക്കുന്ന അച്ചടക്കം പൂര്‍ണ്ണമായി പാലിക്കേണ്ടതാണ്.
സാധാരണയായി മാസത്തില്‍ മൂന്ന് ദിവസമാണ് ലീവ് അനുവദിച്ചിട്ടുള്ളത്. അടിയന്തിര ഘട്ടങ്ങളിലല്ലാതെ മുന്‍കൂട്ടി അംഗീകാരമില്ലാത്ത ലീവുകള്‍ അനുവദിക്കുന്നതല്ല.
പഠനസമയത്ത് വിദ്യാര്‍ത്ഥികളെ സന്ദര്‍ശിക്കാനോ ഫോണ്‍ വഴി ബന്ധപ്പെടാനോ അനുവദിക്കുന്നതല്ല. മഗ്രിബിനു ശേഷം വളരെ പ്രധാനപ്പെട്ട സമയമായതിനാല്‍ പ്രത്യേകം ഈ നിര്‍ദ്ദേശം പാലിക്കേണ്ടതാണ്.
പഠനകാലയളവ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികളുടെ പഠനം അവസാനിപ്പിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ സ്ഥാപനം എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ രക്ഷിതാവ് ബാധ്യസ്ഥനാണ്.